NORKA ROOTS · PRAVASI SERVICES

NORKA Returnee ID Card

നോർക്ക റിട്ടേണീ ഐഡി കാർഡ്

വിദേശത്തോ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലോ കുറഞ്ഞത് 2 വർഷം ജോലി ചെയ്ത് കേരളത്തിലേക്ക് സ്ഥിരമായി തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നൽകുന്ന ഔദ്യോഗിക ഫോട്ടോ തിരിച്ചറിയൽ കാർഡ്. നോർക്കയുടെ ക്ഷേമ പദ്ധതികൾക്കും നോർക്ക കെയർ / നോർക്ക കെയർ പ്ലസ് ആനുകൂല്യങ്ങൾക്കും അർഹത നേടാം.

Rs. 200
Fee (Rs. 164 + GST Rs. 36)
3 Years
Validity, renewable
2+ Years
Minimum stay abroad / other states

Eligibility & Documents

Choose where you returned from to see the documents you need to upload.

Eligibility (അർഹതാ മാനദണ്ഡം)

  • കുറഞ്ഞത് രണ്ട് വർഷക്കാലം വിദേശത്തോ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലോ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്തവരായിരിക്കണം.
  • കേരളത്തിലേക്ക് സ്ഥിര താമസത്തിനായി തിരിച്ചെത്തിയ പ്രവാസികളായിരിക്കണം (Permanently settled in Kerala).

Returned from abroad (വിദേശത്തുനിന്ന് തിരിച്ചെത്തിയവർ)

അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ (Documents to upload)

  • പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും (Photo & Signature)
  • ആധാർ കാർഡ് (Aadhaar Card)
  • പാസ്‌പോർട്ട് – ഫോട്ടോയുള്ള പേജും വിലാസമുള്ള പേജും (Passport photo & address pages)
  • നാട്ടിൽ തിരിച്ചെത്തിയെന്ന് തെളിയിക്കുന്ന രേഖ (One proof of return - താഴെ കാണുക)

Returned from other Indian states (മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ)

അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ (Documents to upload)

  • പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും (Photo & Signature)
  • ആധാർ കാർഡ് (Aadhaar Card)
  • നാട്ടിൽ തിരിച്ചെത്തിയെന്ന് തെളിയിക്കുന്ന രേഖ (One proof of return - താഴെ കാണുക)

Proof of Return

താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു രേഖ മതിയാകും (Any one of the following is enough).

  • കാലാവധി കഴിഞ്ഞ പഴയ നോർക്ക ഐഡി കാർഡ് (Expired NORKA ID Card)
  • പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് (Pravasi Welfare Board Membership Card)
  • പാസ്‌പോർട്ടിലെ ആദ്യത്തെയും അവസാനത്തെയും വിസ പേജുകൾ - self-attested (Abroad only)
  • മുകളിൽ പറഞ്ഞ രേഖകൾ ലഭ്യമല്ലെങ്കിൽ മാത്രം: വില്ലേജ് ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി / പ്രസിഡന്റ്, ഗസറ്റഡ് ഓഫീസർ, എം.എൽ.എ, എം.പി അല്ലെങ്കിൽ വാർഡ് മെമ്പർ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ ഫോം എ (Form A - വിദേശത്തുനിന്ന്) അല്ലെങ്കിൽ ഫോം ബി (Form B - മറ്റ് സംസ്ഥാനങ്ങളിൽനിന്ന്) സർട്ടിഫിക്കറ്റ്

How to Apply

നോർക്ക പോർട്ടൽ വഴി അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ (Follow these steps or let our team help you)

Create a NORKA account

നോർക്ക പോർട്ടലിൽ Returnees റോൾ തെരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക (നേരത്തെ അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുക).

Open the ID Card section

ഡാഷ്‌ബോർഡിൽ നിന്ന് NORKA Returnee ID Card ഓപ്ഷൻ തെരഞ്ഞെടുക്കുക.

Complete your profile

നിങ്ങളുടെ ഫോട്ടോ, ഒപ്പ്, കേരളത്തിലെ കൃത്യമായ മേൽവിലാസം എന്നിവ ചേർക്കുക.

Click Apply

നിങ്ങൾക്ക് അനുയോജ്യമായ Returnee ID Card (Abroad) അല്ലെങ്കിൽ (Other States) തെരഞ്ഞെടുക്കുക.

Fill in details & upload

ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് മുകളിൽ പറഞ്ഞ രേഖകൾ കൃത്യമായ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.

Preview, submit & pay

വിവരങ്ങൾ പരിശോധിച്ച് ₹200 ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കുക.

Download your card

വെരിഫിക്കേഷൻ പൂർത്തിയായ ശേഷം Application History-യിൽ നിന്ന് നിങ്ങളുടെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം.

സഹായം ആവശ്യമുണ്ടോ? ഇ-ലോകം ജനസേവാകേന്ദ്രത്തിൽ നേരിട്ടെത്തുകയോ വാട്സാപ്പിൽ സന്ദേശമയക്കുകയോ ചെയ്യാം. രേഖകൾ തയ്യാറാക്കുന്നതിലും കൃത്യമായി അപേക്ഷ സമർപ്പിക്കുന്നതിലും ഞങ്ങൾ നിങ്ങളെ സഹായിക്കാം.

Ready to apply for your Returnee ID Card?

നിങ്ങളുടെ രേഖകൾ വാട്സാപ്പിൽ അയച്ചുതരികയോ ഞങ്ങളുടെ കേന്ദ്രം നേരിട്ട് സന്ദർശിക്കുകയോ ചെയ്യാം. സൗജന്യ മാർഗ്ഗനിർദ്ദേശം ലഭ്യമാണ്.

Frequently Asked Questions

സാധാരണയായി ചോദിക്കാറുള്ള പ്രധാന സംശയങ്ങൾ

ആർക്കൊക്കെ റിട്ടേണീ ഐഡി കാർഡിന് അപേക്ഷിക്കാം?

കുറഞ്ഞത് രണ്ട് വർഷക്കാലമെങ്കിലും വിദേശത്തോ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലോ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം കേരളത്തിലേക്ക് സ്ഥിരമായി തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസും വാലിഡിറ്റിയും എത്രയാണ്?

ഫീസ് ₹200 (രൂപ 164 + ജിഎസ്ടി 36) ആണ്. കാർഡിന്റെ കാലാവധി 3 വർഷമാണ്. കാലാവധി പൂർത്തിയാകുമ്പോൾ വീണ്ടും പുതുക്കാവുന്നതുമാണ്.

തിരിച്ചെത്തിയെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെങ്കിലോ?

പഴയ നോർക്ക കാർഡോ പാസ്‌പോർട്ട് വിസ പേജുകളോ ലഭ്യമല്ലെങ്കിൽ, അംഗീകൃത ഉദ്യോഗസ്ഥർ (വില്ലേജ് ഓഫീസർ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറി, പ്രസിഡന്റ്, എം.എൽ.എ, എം.പി അല്ലെങ്കിൽ വാർഡ് മെമ്പർ) ഒപ്പിട്ട് നൽകുന്ന ഫോം എ (വിദേശത്തുനിന്ന്) അല്ലെങ്കിൽ ഫോം ബി (മറ്റ് സംസ്ഥാനങ്ങളിൽനിന്ന്) സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.

ഈ കാർഡ് കൊണ്ടുള്ള പ്രധാന പ്രയോജനങ്ങൾ എന്തൊക്കെയാണ്?

കേരള സർക്കാരിന്റെ ഔദ്യോഗിക പ്രവാസി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. നോർക്ക റൂട്ട്സിന്റെ പുനരധിവാസ പദ്ധതികൾ, ധനസഹായങ്ങൾ, നോർക്ക കെയർ / നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് എന്നിവയിൽ ചേരാൻ ഇത് പ്രയോജനപ്പെടുന്നു.

NORKA Roots Helpline

ഔദ്യോഗിക ഹെൽപ്‌ഡെസ്ക് വിവരങ്ങൾ

പുതിയ റേഷൻ കാർഡ് അപേക്ഷകൾ ആരംഭിച്ചു!

രേഖകളുമായി ഉടൻ ഞങ്ങളുടെ കേന്ദ്രം സന്ദർശിക്കൂ.